കാളികാവ്: ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള സംഘടിപ്പിക്കുന്നു. ജൂൺ 12ന് അഞ്ചച്ചവിടി ജി.എച്ച്.എസിലാണ് മേള. സ്വാഗതസംഘം യോഗം കാളികാവ് സി.എച്ച്.സിയിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നസ് നാലാം വാര്‍ഷികാഘോഷ ഭാഗമായാണ് മേള നടത്തുന്നത്. സൗജന്യ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്ന് വിതരണം, എക്‌സിബിഷനുകള്‍, വിവിധ രോഗപരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ മേളയുടെ ഭാഗമായി നടക്കും. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഗോപി, ചോക്കാട് പ്രസിഡന്‍റ് സി.എച്ച്. ഷൗക്കത്ത്, എച്ച്.ഐ. വിജയൻ, റഫീഖ മറ്റത്തൂർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സനായി ബ്ലോക്ക് പ്രസിഡന്‍റ് പി. ശ്രീജയെയും കൺവീനറായി മെഡിക്കൽ ഓഫിസർ പി.യു. മുഹമ്മദ് നജീബിനെയും തെരഞ്ഞെടുത്തു. ഏഴ് ഉപസമിതിയും രൂപവത്കരിച്ചു. kkv block mela കാളികാവ് ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള സ്വാഗതസംഘം യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.