പൂർവ വിദ്യാർഥി സംഗമം അരീക്കോട്: അരീക്കോട് സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിലെ 1980- 81 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി സംഗമം സ്കൂളിൽ സംഘടിപ്പിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിട്ട. ഡിവൈ.എസ്.പി ഷാന്‍റി സിറിയക്, അധ്യാപകരായ ബഷീർ, കരിം, സുലൈമാൻ, ജോസഫ്, മേരി, വൽസ, രമണി എന്നിവരെ ആദരിച്ചു. പ്രോഗ്രാം ചെയർമാനും എഴുത്തുകാരനുമായ എം.എ. സുഹൈൽ അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻ എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്‍റ് സക്കീർ, പി.സി. കോശി, സുബ്രഹ്മണ്യൻ, തോമസ് പോൾ, ശിവദാസൻ, അക്ബറലി, അസീസ്, രാജി, ഫാത്തിമ്മ, ഗോവിന്ദൻ, ഓമനകുട്ടൻ, കേശവൻ, ഹഫ്സത്ത്, ലൈല, ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.