വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷറഫിന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച നഗരസഭ പരിധിയിലെ ഇരുപതോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽനിന്ന് പഴകിയ ആഹാരം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കോഴിക്കോട് റോഡിലെ ക്രൗൺ ഫാമിലി റെസ്റ്ററന്റിൽനിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. ഹോട്ടലിന്‍റെ പരിസരം പരിശോധിച്ച ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്‌തു. ഈ സ്ഥാപനത്തിൽ മുൻകാലങ്ങളിലും പഴകിയ ഭക്ഷണം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ന്യൂനതകൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് പരിഹരിക്കാൻ നോട്ടീസ് നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടറെ കൂടാതെ ജെ.എച്ച്.ഐമാരായ ഡി.വി. ബിന്ദു, കെ.കെ. അഷറഫ് എന്നിവർ പങ്കെടുത്തു. വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇരിമ്പിളിയം, വലിയകുന്ന്, കൊടുമുടി, പുറമണ്ണൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, പലചരക്ക് കടകൾ, ക്വാർട്ടേഴ്‌സുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഇരുപതോളം കടകളിലാണ് പരിശോധന നടത്തിയത്. ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങൾ എന്നിവക്ക് നോട്ടീസ് നൽകുകയും മറ്റ് സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തു. വരുംദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജെ.എച്ച്.ഐ രാഗേഷ്, പഞ്ചായത്ത് ജീവനക്കാരനായ സുബിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.