സോബിത്ത്

ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബൈക്കിന് പിന്നിൽ കാറിടിച്ച് കണ്ണൂർ പേരാവൂരിനടുത്ത കാക്കയങ്ങാട് സ്വദേശി മരിച്ചു. കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ -സനില ദമ്പതികളുടെ മകൻ സോബിത്ത് (23) ആണ് മരിച്ചത്.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Tags:    
News Summary - Youth died in road accident in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.