അബ്ദുൽ ജബ്ബാർ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോട്ടൂളി സെൻട്രൽ ജങ്ഷന് സമീപം വിൽപനക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാറിനെ (38) മെഡിക്കൽ കോളജ് ഇൻസ്പെക്ടർ യു.പി. വിപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് പൊലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കോട്ടൂളി കെ.ടി. ഗോപാലൻ റോഡിൽ കോട്ടൂളി സെൻട്രൽ ജങ്ഷന് സമീപം തടഞ്ഞുവെച്ച് പരിശോധിച്ചപ്പോൾ പ്രതിയുടെ പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ പൊലീസ് കണ്ടെടുക്കുകയായിരുന്നു.

പ്രതി കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് യുവാക്കൾക്കും, വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കുമരുന്ന് ചില്ലറ വിൽപന നടത്തുന്നയാളാണ്. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.