ഷാഹുൽ
ഹമീദ്
കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിനുസമീപം ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പിലത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ് (39)പിടിയിലായത്. അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർകോട്ടിക്ക് സ്ക്വാഡും സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ആന്റി നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ സരുൺ, ഷിനോജ്, ലതീഷ്, ഇബ്നു ഫൈസൽ, തൗഫീഖ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശരത്, സി.പി.ഒമാരായ രഞ്ചു ഹനീഫ, ബിനീഷ്, വീണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.