ശിഖിൽ
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കരുവിശ്ശേരി സ്വദേശി ശാന്തിരുത്തിവയലിൽ ശിഖിലിനെയാണ് (20) എക്സൈസ് അറസ്റ്റ് ചെയ്തത്. 16 പ്ലാസ്റ്റിക് കുപ്പികളിലായി 72.16 ഗ്രാം ഹഷീഷ് ഓയിലാണ് കണ്ടെടുത്തത്.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കാരപ്പറമ്പിൽനിന്ന് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ത് ബാബുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത ഹഷീഷ് ഓയിൽ കോയമ്പത്തൂരിൽനിന്നാണ് വാങ്ങിയതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.