Posted On
date_range Updated On
date_range മതിൽ ഇടിഞ്ഞുവീണ് കാറും ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നു
മടവൂർ: വീടിന്റെ മതിൽ തകർന്ന് റോഡരികിൽ പാർക്ക് ചെയ്ത കാറും ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നു. മടവൂർ ഗ്രാമപഞ്ചായത്തിലെ മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ നിർമാണം പുരോഗമിക്കുന്ന ഷാമിലിന്റെ വീടിന്റെ മതിലാണ് തകർന്നുവീണത്.
ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലാണ് അപകടം. 60 മീ. നീളവും നാല് മീ. ഉയരവുമുള്ള ചെങ്കല്ലുകൊണ്ട് നിർമിച്ച വീടിന്റെ സംരക്ഷണ മതിലാണ് ഇടിഞ്ഞുവീണത്. എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.