വടകര ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോമിലെ ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ തകര്‍ത്ത നിലയില്‍
വടകര: ബസ് സ്റ്റാൻഡ് പരിസരത്തെ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോമില്‍ കവര്‍ച്ച നടത്തുന്നതിനിടെ മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി തിരുപ്പതി (38), ആക്രിസാധനങ്ങള്‍ പെറുക്കി വില്പന നടത്തുന്ന മുരുകന് (25) എന്നിവരെയാണ് വടകര എസ്.ഐ വി.കെ. മനീഷും സംഘവും അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സാധനങ്ങള്‍ ആക്രിക്കടയില്‍നിന്ന് കണ്ടെടുത്തു.
രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണ് ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം. ഇവിടെനിന്ന് രണ്ട് ടി.വി, എ.സി, ചെമ്പുകമ്പി തുടങ്ങിയവ കഴിഞ്ഞദിവസം മോഷണംപോയിരുന്നു. ശനിയാഴ്ചയാണ് മോഷണവിവരം ഉടമയുടെ ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് അന്നു രാത്രി കാവല്‍ ഏര്‍പ്പെടുത്തി. ഇതറിയാതെ തിരുപ്പതിയും മുരുകനും രാത്രിയില്‍ ഇവിടെയെത്തി രണ്ടു ടി.വിയും ചെമ്പുകമ്പികളും മോഷ്ടിച്ചു.
പുറത്തിറങ്ങുന്നതിനിടെ കാവല്ക്കാര് പിടികൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മറ്റു മുറികളിലെ ടി.വി അടക്കമുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോകാന്‍ പാകത്തിൽ വെച്ചിട്ടുമുണ്ട്. ഇവരോടൊപ്പം രണ്ടു പേര്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെട്ടു.
സ്ഥാപനം പരിശോധിച്ചതില്‍ കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. പിറകിലെ വാതിലിെൻറ പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ രണ്ടു പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.