പുറങ്കര അമാനസ് വളപ്പിലെ കടൽക്ഷോഭം
വടകര: പുറങ്കര അമാനസ് വളപ്പിൽ കടൽക്ഷോഭം രൂക്ഷമായതോടെ വീട്ടുകാർ ദുരിതത്തിലായി. തിരമാലകൾ മാലിന്യങ്ങളെല്ലാം കരയിലും വീടുകളിലേക്കും തള്ളുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻപോലും പറ്റാത്ത അവസ്ഥയാണ്. മേഖലയിൽ 20 ഓളം കുടുംബങ്ങളാണ് കാലവർഷത്തിൽ ദുരിത ജീവിതം നയിക്കുന്നത്. ദുരിതബാധിതരായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്.
ചേർക്കണ്ടി മജീദ്, മുക്കോളി മജീദ്, പയറന്റവിട മഷൂദ്, മുക്കോളി നിസാം, മുക്കോളി ആയിഷ, വളപ്പിൽ ഗണേശൻ, വളപ്പിൽ അസ്ലം, ചെറിയണ്ടിയിൽ ചന്ദ്രി, ചെറിയണ്ടിയിൽ സജിത, കുരുക്കൊത്ത ഷാഹിത, അമാനസ് വളപ്പിൽ ചന്ദ്രി, മുറ്റത്തു കടവത്തെ ഹയറുന്നിസ, വളപ്പിൽ മീത്തൽ ബീവി, കീരിന്റ വളപ്പിൽ ലൈല, പുതിയപുരയിൽ സൈനബ, കീരിന്റ വളപ്പിൽ ഹമീദ്, സുബൈദ കുറുക്കോത്ത്, പയ്യോളി കരീം, മനയിലകത്ത് അഷറഫ് തുടങ്ങിയവരുടെ വീടുകളിലെ സ്ഥിതി രൂക്ഷമാണ്. കൗൺസിലർ പി. വിജയ്, മുനിസിപ്പൽ ജെ.എച്ച്. ഐ വിനോദ്, ഇ. മനോജ്, കെ.വി. വിശ്വനാഥൻ, പി. സുധീർ കുമാർ, ആശാവർക്കർ കെ.വി. വത്സല എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.