വേ​ദി ഒ​ന്നി​ൽ സം​ഘ​നൃ​ത്തം കാ​ണാ​നെ​ത്തി​യ സ​ദ​സ്സ്

ചുവടുകൾ ചടുലം, നാടോടിക്കൂടി; കോഴിക്കോട് സിറ്റിതന്നെ മുന്നിൽ

വടകര: നൃത്തവേദികളിൽ ചടുലതാളങ്ങളുണർന്ന കടത്തനാടിന്റെ കളരിമുറ്റത്ത് കൗമാര കലാപ്രകടനങ്ങൾ കാണാൻ വൻജനാവലി. പതിവിനു വിപരീതമായി ആദ്യ രണ്ടു ദിനങ്ങളിലും വലിയ ആൾത്തിരക്കുണ്ടായില്ലെങ്കിലും മൂന്നാം നാൾ എല്ലാ പോരായ്മകളും പരിഹരിച്ച് ആൾക്കൂട്ടം ഒഴുകിയെത്തി.

സംഘനൃത്തം നടന്ന പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ 'നടനം' വേദിയിലായിരുന്നു ഏറ്റവും വലിയ സദസ്സ്. ഹൈസ്കൂൾ വിഭാഗം നാടകവേദിയായ ടൗൺഹാളിലും വൻ ജനാവലിയാണ് പ്രേക്ഷകരായെത്തിയത്. മൂന്നാം ദിനവും കോഴിക്കോട് സിറ്റി ഉപജില്ലയുടെ മുന്നേറ്റം തുടർന്നു.

384 പോയന്റാണ് സിറ്റിക്ക്. 370 പോയന്റുമായി കൊയിലാണ്ടിയാണ് തൊട്ടുപിന്നിൽ. കൊടുവള്ളി 351 പോയന്റുമായി മൂന്നാമതുണ്ട്. നാലാമതുള്ള ചേവായൂരിന് 336 പോയന്റുണ്ട്. സ്കൂളുകളിൽ 148 പോയന്റുമായി സിൽവർ ഹിൽസ് തന്നെയാണ് മുന്നിൽ. 126 പോയന്റുള്ള മേമുണ്ട എച്ച്.എസ്.എസ് രണ്ടാമതും 102 പോയന്റുള്ള നാഷനൽ എച്ച്.എസ്.എസ് വട്ടോളി മൂന്നാമതുമാണ്. മേളയുടെ സമാപനം വ്യാഴാഴ്ച വൈകീട്ട് കെ. മുരളീധരൻ എം.പി നിർവഹിക്കും.

Tags:    
News Summary - school arts festival-Kozhikode City is in first position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.