1. മന്ദരത്തൂരിൽ വീട്ടുവളപ്പിൽനിന്നും മുറിച്ച് മാറ്റിയ ചന്ദന മരത്തിന്റെ ഭാഗം 2. മോഷ്ടാക്കൾ ഉപേക്ഷിച്ച് പോയ മരം മുറിക്കാനുപയോഗിച്ച പണി ആയുധങ്ങൾ
വടകര: മന്തരത്തൂരി ൽ ചന്ദന മര മോഷ്ടാക്കൾ വിലസുന്നു. വെള്ളറാട് മലയിലും വീട്ടുപറമ്പുകളിലെയും മരങ്ങളാണ് മോഷണം പോയത്. മന്തരത്തൂര്‍ കരുവരാട്ട് കരുണന്റെ വീട്ടുവളപ്പിലും വെള്ളറാട് മലയിൽ കരുവരാട്ട് ദാമോധരന്റെ ഉടമസ്ഥതയിലുള്ളതും മയങ്കളത്തിൽ മൂസ്സ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽനിന്നുമാണ് ചന്ദനമരങ്ങൾ മുറിച്ച് കടത്തിയത്.
കരുവരാട്ട് കരുണന്റെ 30 വർഷം പ്രായമുള്ള ചന്ദന മരമാണ് ബുധനാഴ്ച പുലർച്ചെ മോഷണം പോയത്. ശബ്ദം കേട്ട് കരുണൻ വീടിന്റെ ടെറസ്സിന് മുകളിൽനിന്നും നോക്കിയപ്പോൾ മോഷ്ടാക്കൾ പറമ്പിന് മുകൾ ഭാഗത്തെ റോഡിലേക്ക് ഓടി പോകുകയായിരുന്നു. സംഭവ സ്ഥലത്ത് മുറിക്കാനുപയോഗിച്ച ആയുധങ്ങളും ചന്ദനമരം മുറിച്ച് കടത്തിയതിന്റെ കുറച്ച് ഭാഗങ്ങളും കണ്ടെത്തി. ചന്ദന മരത്തിന് കുറച്ച് ദിവസം മുമ്പേ വിൽപനക്ക് ചോദിച്ച് ഒരാൾ വന്നിരുന്നു. ഇതുസംബന്ധിച്ച് കരുണൻ വടകര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.