Posted On
date_range Updated On
date_range ഓൺലൈൻ ആപ് നിക്ഷേപം: വടകര സ്വദേശിയുടെ 1.8 ലക്ഷം തട്ടി
വടകര: ഓൺലൈൻ ആപ് വഴി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് യുവാവിന്റെ പണം തട്ടിയെടുത്തു. ടെലിഗ്രാം വഴി കുനിങ്ങാട് സ്വദേശിയുടെ 1,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം നൽകിയപ്പോൾ 11,000 രൂപ നിക്ഷേപിക്കുകയുണ്ടായി. നിക്ഷേപിച്ച തുകയും പലിശയും തിരിച്ചുനൽകുകയുണ്ടായി. പിന്നീട് 34,000 രൂപ നിക്ഷേപിക്കുകയുണ്ടായി ഇതും പലിശ സഹിതം തിരിച്ചുനൽകി.
വീണ്ടും കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കുകയുമുണ്ടായതോടെ പണം മുഴുവൻ നഷ്ടപ്പെടുകയുണ്ടായി. യുവാവിന്റ പരാതിയിൽ ഐ.ടി ആക്ട് പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.