വടകര: ദേശീയപാത വികസനത്തിെൻറ ഭാഗമായി ജില്ലയിൽ വീടും, കച്ചവടസ്ഥാപനങ്ങളും നഷ്ടെപ്പടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകി മാത്രമെ കുടിയൊഴിപ്പിക്കാൻ പാടുള്ളൂവെന്ന് ഹൈകോടതി വിധിച്ചു. ദേശീയപാത കർമസമിതി നേതൃത്വത്തിൽ കുടിയൊഴിക്കപ്പെടുന്നവർ നൽകിയ റിട്ട് ഹരജിയിലാണ് വിധി. ജില്ലയിൽ മാത്രം നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയെത്തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറഞ്ഞത്.
അഴിയൂർ വെങ്ങളം ദേശീയ പാത ആറു വരിയാക്കുന്നതിെൻറ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. വ്യാപാരികൾക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർക്കാർ നിയോഗിച്ച സ്വകാര്യ കൺസൾട്ടൻസിയുടെ അളവുകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. വ്യാപാരികൾക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികൾക്ക് 6000 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി 75 കോടി അനുവദിക്കണമെന്ന ആവശ്യത്തിന് എൻ.എച്ച്.എ.ഐ മറുപടി നൽകിയിട്ടില്ല. ദേശീയപാതയുടെ ഘടന സംബന്ധിച്ചും വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. ദേശീയപാത 45 മീറ്ററിലാണ് വികസിപ്പിക്കുന്നത് ഇരു ഭാഗങ്ങളിലും കെട്ടിട നിർമാണത്തിന് മാനദണ്ഡങ്ങൾ ഉണ്ട് . ഇതു പ്രകാരം 60 മീറ്ററിൽ ദേശീയപാത വികസനം എത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വ്യാപാരികൾക്കുമേൽ അധികൃതരുടെ സമ്മർദവും മുറുകിയിരിക്കുകയാണ്. ഫോണിലൂടെയും മറ്റും ഒഴിയാൻ നിർദേശം നൽകുന്നുണ്ട്. ഇതിനിടെയാണ് വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചത്. നീതിനിഷേധത്തിനും, നിയലംഘനത്തിനുമെതിരെ ജനങ്ങൾക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്ന് ദേശീയപാത കർമസമിതി ജില്ലകമ്മിറ്റി ഭാരവാഹികളായ എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല എന്നിവർ പറഞ്ഞു. ദേശീയപാത അതോറിറ്റിയും ജില്ലഭരണകൂടവും നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പാത വികസനം യാഥാർഥ്യമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.