പ്രളയത്തെ അതിജീവിക്കാന്‍ ബോട്ട് നിര്‍മിച്ച് അറക്കിലാട്ടുകാര്‍

വടകര: പേമാരി പ്രളയത്തിലേക്ക് മാറുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായി നാടെങ്ങും സന്നദ്ധപ്രവര്‍ത്തകരുണ്ട്. എന്നാല്‍, വടകര നഗരസഭയിലെ അറക്കിലാടുള്ളവര്‍ ഇതില്‍നിന്ന്​ വ്യത്യസ്തരാണ്. പ്രളയമുഖത്തേക്ക് കുതിച്ചുപായാൻ ബോട്ട് നിര്‍മിച്ചിരിക്കയാണ് അറക്കിലാട് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രദേശത്ത് പലഭാഗത്തായി അനിയന്ത്രിതമായി വെള്ളം കയറാറുണ്ട്. ഈ വേളയില്‍ വള്ളത്തിനായുള്ള പരക്കംപാച്ചിലിലായിരിക്കും എല്ലാവരും. ഇൗ പ്രശ്​നം പരിഹരിക്കാനാണ്​ സ്വന്തമായി ബോട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇങ്ങനെയൊരു ആശയം മനസ്സിലുദിച്ചത്. കഴിഞ്ഞ ആഴ്​ചയോടെയാണ് ബോട്ടിൻെറ നിര്‍മാണം പൂര്‍ത്തിയായത്.

രജീഷ്, ബബീഷ്, വിനീഷ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ഈ ആശയം പിറന്നത്. ഏതു പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാലും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ബോട്ടി‍െൻറ നിര്‍മാണം. 11,000 രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.