വടകര: ബാറിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. വടകര പുറങ്കര പുത്തൻപുരയിൽ ബദറുദ്ദീനാണ്(44) കുത്തേറ്റത്. ശനിയാഴ്ച്ച രാത്രി 8.30ന് ക്യൂൾസ് ബാറിലായിരുന്നു സംഭവം. ബാറിൽ നിന്ന് ബഹളം കേട്ടെത്തിയവർ ഇയാളെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറ്റിനും കൈകൾക്കുമാണ് കുത്തേറ്റത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. ഓർക്കാട്ടേരി കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസാണ് യുവാവിനെ കുത്തിയത്. മുമ്പ് കാപ്പ കേസിൽ ഉൾപ്പെട്ട പ്രതിയാണിയാൾ. സമീപകാലത്താണ് ഇയാൾ തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടൗണിൽ നിന്ന് ഇയാളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.