ബാലകൃഷ്ണൻ
വടകര: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ. മണിയൂർ മുടപ്പിലായി തെക്കേതൂനൂറ ബാലകൃഷ്ണനെയാണ് (65) വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. കീഴൽ മുക്ക് കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളജിലേക്കുള്ള റോഡിൽനിന്ന് കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ കൈമാറുന്നതിനിടെയാണ് പ്രതി എക്സൈസിന്റെ പിടിയിലായത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി പരാതിയുണ്ട്. ഇതേതുടർന്ന് പ്രതിയെ എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.