representational image

വടകരയെ ഭീതിയിലാഴ്ത്തി ഉരുൾപൊട്ടൽ വാർത്ത

വടകര: മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ വടകരയിൽനിന്ന് യാത്രതിരിച്ച സംഘം അപകടത്തിൽപെട്ടെന്ന വാർത്ത പ്രദേശത്ത് ഭീതിപരത്തി. മൂന്നാർ കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ വടകരയിൽനിന്ന് പോയ കാളിന്ദി ടെമ്പോ ട്രാവലർ വാനാണ് അപകടത്തിൽപെട്ടത്.

മേപ്പയൂർ ശ്രീനിലയത്തിൽ നിശാന്ത്, ഭാര്യ അനുഷ്ക, കൊയിലാണ്ടി പൂക്കാട് നിന്നുള്ള ഇവരുടെ ബന്ധുക്കളടങ്ങുന്ന 11 അംഗ സംഘം വെള്ളിയാഴ്ച രാത്രിയാണ് മൂന്നാറിലേക്ക് യാത്രതിരിച്ചത്. മൂന്നാര്‍ ടോപ് സ്റ്റേഷന്‍ റോഡില്‍ കുണ്ടള പുതുക്കടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. കുടുംബം ഒന്നടങ്കം അപകടത്തിൽപെട്ടെന്ന വാർത്തയാണ് ആദ്യം പരന്നത്.

എന്നാൽ, യാത്രചെയ്ത ഒരാൾ ഒഴികെ മറ്റുള്ളവർ സുരക്ഷിതരാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയിച്ചതോടെയാണ് ആശ്വാസമായത്. വടകര സ്വദേശി ദിജേഷാണ് ട്രാവലർ വാൻ ഓടിച്ചിരുന്നത്. അനുഷ്കയുടെ സഹോദരി കോഴിക്കോട് ക്രിസ്ത്യൻ കോളജിന് സമീപം മുത്തപ്പൻ കാവിൽ കിരണിന്റെ ഭർത്താവ് രൂപേഷിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Landslide in Vadakara-peoples were panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.