കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ജീവനക്കാരനെ സസ്പെന്‍ഡ്​ ചെയ്യണമെന്ന്

വടകര: കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിം ലീഗ് രംഗത്ത്. നഗരസഭയിലെ 45ാം വാര്‍ഡില്‍ കോവിഡ് പോസിറ്റിവായ കുടുംബത്തിലെ നെഗറ്റിവായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടിയെ മുക്കത്തെ കോവിഡ് കേന്ദ്രത്തിലേക്ക് അയച്ച നടപടിയാണ് വിവാദത്തിലായത്.

കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും നല്ല ശ്രദ്ധ നല്‍കേണ്ട സാഹചര്യത്തില്‍ നെഗറ്റിവായ കുട്ടിയെ രോഗബാധിതർക്കൊപ്പം അയച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ മനുഷ്യാവകാശ കമീഷന്‍, ബാലാവകാശ കമീഷന്‍, ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കി. നഗരസഭയുടെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫിസ് കവാടത്തിന് മുന്നില്‍ നില്‍പുസമരം നടത്തി.

സമരം യൂത്ത് ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം ഫൈസല്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ മുകച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹീന്‍ കാന്തിലാട്ട്, എന്‍.പി. ഹംസ, കെ. അനസ്, മുനീര്‍ സേവന, ഉമറുല്‍ ഫാറൂഖ്, സഫുവാന്‍, കെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.