നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ; അസംസ്കൃത സാധനങ്ങളുടെ വില കുത്തനെ വർധിച്ചു

വടകര: പശ്ചിമേഷ്യൻ സംഘർഷം കാരണം നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. നിർമാണ സാമഗ്രികളുടെ വില കുത്തനെ വർധിച്ചതും സാധനങ്ങളുടെ ലഭ്യത കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെയാണ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൻ ഇന്ധനവിലയിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടാക്കിയത്. ഇതോടൊപ്പമാണ് അസംസ്കൃത സാധന വിലയിലും വർധനവുണ്ടായത്. സ്റ്റീൽ വില കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെ വർധിച്ചു.

സിമന്റ് 50 കിലോ ബാഗിന് 15 മുതൽ 30 രൂപ വരെയും വർധനവുണ്ടായി. ടൈൽ, സാനിറ്ററി ഉൽപന്നങ്ങൾക്ക് 15 മുതൽ അമ്പത് ശതമാനം വരെ വില വർധിക്കുകയും നിരവധി കമ്പനികൾ പ്രവർത്തനം നിർത്തുകയും ചെയ്തു. ഇലക്ട്രിക്കൽ സാമഗ്രികളുടെ വിലയും 40 ശതമാനം വരെ വർധിച്ചു. അതേസമയം സിമന്റ്, സ്റ്റീൽ, ടൈൽ ഉൾപ്പെടെയുള്ള നിർമാണ കമ്പനികളിൽ പലതും നിലവിലുള്ള യുദ്ധ സാഹചര്യത്തെയും ഇന്ധന ക്ഷാമത്തെയും മറയാക്കി കൃത്രിമമായി വില വർധിപ്പിക്കുകയാണെന്ന് കരാറുകാർ പറയുന്നു.

പ്രാദേശികമായി ലഭ്യമായ ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണൽ എന്നിവയുടെ വിലയും അനിയന്ത്രിതമായി വർധിപ്പിക്കാൻ നീക്കമുണ്ട്. ചെങ്കല്ലിന് അഞ്ചു മുതൽ 10 രൂപ വരെ വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതും നിർമാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. പി.വി.സി ഉൽപന്നങ്ങളുടെ വിപണി കുത്തകളുടെ നിയന്ത്രണത്തിലായതോടെ പ്ലംബിങ് സാമഗ്രികളുടെ വിലയും വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്ത് തൊഴിലാളികളുടെ കടുത്ത ക്ഷാമമുണ്ട്. കെട്ടിട നിർമാണ ചെചിലവും കുത്തനെ വർധിച്ചിട്ടുണ്ട്. കൃത്രിമവും അനിമാമ്മാണ വസ്തു‌ക്കളുടെ വില നിയന്ത്രണത്തിനായി പ്രത്യേക നിരീക്ഷണ സംവിധാനം രൂപവത്കരിക്കണമെന്ന് ലെൻസ്ഫെഡ് ആവശ്യപ്പെട്ടു.

Tags:    
News Summary - Construction sector in deep crisis; prices of raw materials have increased sharply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.