പ്രതീകാത്മക ചിത്രം

രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന് അപൂർവ താക്കോൽദ്വാര ശസ്ത്രക്രിയ

കോഴിക്കോട്: രണ്ടുദിവസം പ്രായമായ കുഞ്ഞിന് അപൂർവ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി സ്റ്റാർകെയർ ഹോസ്പിറ്റൽ. ഗർഭകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്ന ഡയഫ്രമാറ്റിക് ഹെർണിയ എന്ന അവസ്ഥയോടെ ജനിച്ച കുഞ്ഞിന് ജനനാനന്തരം ശ്വാസതടസ്സം അനുഭവപ്പെട്ട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നെഞ്ചിനെയും വയറിനെയും തമ്മിൽ വേർതിരിച്ചുനിർത്തുന്ന നേർത്തപാളിയായ ഡയഫ്രത്തിലുണ്ടാകുന്ന ദ്വാരത്തിലൂടെ ആന്തരികാവയവങ്ങളായ ചെറുകുടലും കരളും ശ്വാസകോശ ഭാഗത്തേക്ക് കയറിവരുന്ന അവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ.

സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ ദ്വാരമടച്ച് ആന്തരികാവയവങ്ങൾ പൂർവസ്ഥിതിയിലാക്കി.

പീഡിയാട്രിക് സർജറി വിഭാഗത്തോടൊപ്പം ഡോ. എം.പി. ഷബീർ (നിയോനേറ്റലോളജി), ഡോ. അസർ മുബാറക്, ഡോ. ജവാദ് ഇബ്ൻ മുഹമ്മദ്, ഡോ. അപർണ പ്രേമരാജൻ (അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം) എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

കുഞ്ഞ് സുഖംപ്രാപിച്ച് ആരോഗ്യവാനായി ആശുപത്രി വിട്ടു. ഇത്തരത്തിലുള്ള ശസ്ത്രക്രിയ അത്യപൂർവമാണെന്നും വടക്കൻ മലബാറിൽ ആദ്യത്തേതുമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Two-day-old baby undergoes rare keyhole surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.