ഷഹീദ് ഹുസൈൻ, അബുതാഹിർ
Posted On
date_range Updated On
date_range 155 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
രാമനാട്ടുകര: ബംഗളൂരുവിൽനിന്ന് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിൽ പ്രവർത്തിക്കുന്ന രണ്ടുപേർ പിടിയിൽ. ചേലേമ്പ്ര പുത്തലത്ത് ഹൗസിൽ ഷഹീദ് ഹുസൈൻ (28), ചാലിയം വൈരംവളപ്പിൽ അബുതാഹിർ (25) എന്നിവരാണ് 155 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
സിറ്റി നാർകോട്ടിക് സെൽ അസി.കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലെ ഡാൻസാഫ് ടീമും എസ്.ഐ ടി.എം. സജിനിയുടെ നേതൃത്വത്തിലെ ഫറോക്ക് പൊലീസും ചേർന്ന് രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നാണ് തിങ്കളാഴ്ച രാവിലെ പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.