അഷ്റഫ് താമരശ്ശേരി
Posted On
date_range Updated On
date_range ടി.പി.സി മെമ്മോറിയൽ ഗ്രാമദീപം അവാർഡ് അഷ്റഫ് താമരശ്ശേരിക്ക്
കൊടുവള്ളി: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലയിൽ സാന്നിധ്യവുമായിരുന്ന ടി.പി.സി മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയം ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്രാമദീപം അവാർഡിന് അഷ്റഫ് താമരശ്ശേരി അർഹനായി.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ടി.പി.സി. മുഹമ്മദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികമായ ആഗസ്റ്റ് 27ന് നടക്കുന്ന ചടങ്ങിൽ അഷ്റഫിനെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.