അഭീഷ്, ജലീഷ് ബാബു
Posted On
date_range Updated On
date_range 1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ പിടിയിൽ
തിരുവമ്പാടി: 1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. കൂടരഞ്ഞി ഇളംതുരുത്തിൽ അഭീഷ് (38), കാരശ്ശേരി കറുത്ത പറമ്പ് തരുപ്പാല പറമ്പിൽ ജലീഷ് ബാബു (41) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്.
താഴെ തിരുവമ്പാടി ഗേറ്റുംപടി മുക്കം റോഡിൽ ചാലിൽ തൊടി അംഗൻവാടിക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഒരു പ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.