പ്രതി രജീഷ്
Posted On
date_range Updated On
date_range മോഹൻദാസ് കൊല: പ്രതി കസ്റ്റഡിയിൽ
തിരുവമ്പാടി: തിരുവമ്പാടി മരക്കാട്ടുപുറത്ത് ചാലിൽ തൊടികയിൽ മോഹൻദാസ് (58) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. മോഹൻദാസിെൻറ അയൽവാസിയായ ചാലിൽതൊടികയിൽ രജീഷാണ് (36) പിടിയിലായത്. വാക്തർക്കത്തിനിടെയുണ്ടായ മർദനത്തിൽ പരിക്കേറ്റ് മോഹൻദാസ് ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതി രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.