പ്രതി

അബ്ദുല്ലത്തിഫ്

വീട് കുത്തിത്തുറന്ന് മോഷണം: ഒരാൾ അറസ്റ്റിൽ

തി​രു​വ​മ്പാ​ടി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. മ​ല​പ്പു​റം മ​ഞ്ചേ​രി മ​ക്ക​ര​പ​റ​മ്പ് അ​ബ്ദു​ല്ല​ത്തീ​ഫി​നെ​യാ​ണ് (27) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട​ര​ഞ്ഞി പ​ട്ടോ​ത്ത് താ​ന്നി​ക്ക​ൽ അ​ബ്ദു​ൽ ക​രീ​മി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു മോ​ഷ​ണം.

വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന​സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​വും 7000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റ് ര​ണ്ട് പേ​ർ കൂ​ടി മോ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് സൂ​ച​ന. പി​ടി​യി​ലാ​യ പ്ര​തി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി 20ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പ​റ​യു​ന്നു.

Tags:    
News Summary - home-Burglary-man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.