മലയോര ഹൈവേ നിർമാണപ്രവൃത്തി പാതിവഴിയിലായ കൂടരഞ്ഞി പോസ്റ്റ് ഓഫിസ് കവല

മലയോര ഹൈവേ പ്രവൃത്തി പാതിവഴിയിൽ; കൂടരഞ്ഞി പോസ്റ്റ് ഓഫിസ് കവലയിൽ ദുരിതം

തി​രു​വ​മ്പാ​ടി: മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി കൂ​ട​ര​ഞ്ഞി പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ ദു​രി​ത​മാ​യി. പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ട് ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി.

മ​ഴ മാ​റി​യ​തോ​ടെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​മാ​ണ്. ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ മെ​റ്റ​ൽ​ക്ക​ല്ലു​ക​ൾ തെ​റി​ക്കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്ര​യാ​സ​മാ​കു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​റ​ക്കി​യ മെ​റ്റ​ൽ, എം ​സാ​ൻ​ഡ്, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും അ​പ​ക​ട​ക്കെ​ണി​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും റോ​ഡ് പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​യ​തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Hill Highway Work Halfway; Distress at Koodaranji Post Office intersection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.