പാർട്ടി ലോക്കൽ സമ്മേളനത്തിന് സർക്കാർ വിദ്യാലയം ഉപയോഗിച്ചെന്ന് പരാതി


തി​രു​വ​മ്പാ​ടി: സി.​പി.​എം കൂ​മ്പാ​റ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന് ക​ക്കാ​ടം​പൊ​യി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ​രാ​തി. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം നി​ല​വി​ലി​രി​ക്കെ​യാ​ണ് സി.​പി.​എം സ​മ്മേ​ള​ന​ത്തി​ന് വി​ദ്യാ​ല​യം വി​ട്ടു​കൊ​ടു​ത്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന ചി​ത്രം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എം.​എ​ൽ.​എ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​താ​യി പ​റ​യു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ന് വി​ദ്യാ​ല​യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.


Tags:    
News Summary - Complaint that the used the government school for the local conference of the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.