തിരുവമ്പാടിയിൽനിന്ന് മുത്തപ്പൻ പുഴയിലേക്ക്  പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങ് വീണപ്പോൾ

കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങു വീണു; ഒഴിവായത്​ വൻ ദുരന്തം

തി​രു​വ​മ്പാ​ടി: ക​ന​ത്ത മ​ഴ​യി​ൽ തി​രു​വ​മ്പാ​ടി - പു​ല്ലൂ​രാം​പാ​റ റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ൽ ത​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി​യി​ൽ​നി​ന്ന് മു​ത്ത​പ്പ​ൻ പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​നി​യാ​ഴ്ച സ​ന്ധ്യ​ക്ക് 6.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. മു​ക്ക​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ങ്ങു മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​ത്രി വൈ​കി​യും മ​ഴ തു​ട​രു​ന്നു. മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ ജ​ല​വി​താ​ന​മു​യ​ർ​ന്നു. മ​ല​യോ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യി​രി​ക്ക​യാ​ണ്.

Tags:    
News Summary - Coconut tree falls on KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.