വ​സ്ത്രങ്ങൾ പി​ടി​കൂ​ടി​യ സം​ഭ​വം: പൊലീസ് കേ​സെ​ടു​ത്തു

തി​രു​വ​മ്പാ​ടി: തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സം രാ​ത്രി തി​രു​വ​മ്പാ​ടി പൊ​ന്നാ​ങ്ക​യ​ത്ത് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ പു​തി​യ വ​സ്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പൊ​ന്നാ​ങ്ക​യം സ്വ​ദേ​ശി കാ​നാ​ട്ട് ര​ഘു​ലാ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യി​ങ് സ്ക്വാ​ഡ് വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പു​തു​വ​സ്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

തി​രു​വ​മ്പാ​ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സാ​രി, ചു​രി​ദാ​ർ, മു​ണ്ട്, നൈ​റ്റി തു​ട​ങ്ങി​യ ര​ണ്ടാ​യി​ര​ത്തോ​ളം പു​തു​വ​സ്ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ചാ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ.​പി.​സി പ്ര​കാ​ര​വും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചു​മാ​ണ് കേ​സ്. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണ് പൊ​ന്നാ​ങ്ക​യം. ക​ണ്ടെ​യ്ന​ർ ലോ​റി​യി​ലാ​ണ് പു​ല്ലൂ​രാം​പാ​റ​യി​ൽ വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ച​ത്. ഇ​വി​ടെ​നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ പൊ​ന്നാ​ങ്ക​യ​ത്തെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മേ​ലെ പൊ​ന്നാ​ങ്ക​യം ആ​ദി​വാ​സി കോ​ള​നി, പൊ​ന്നാ​ങ്ക​യം നാ​ലു​സെ​ന്റ് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​യി​രു​ന്നു വ​സ്ത്ര​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വ​സ്ത്ര​ങ്ങ​ൾ എ​വി​ടെ​നി​ന്ന് ആ​ര് കൊ​ടു​ത്തു​വി​ട്ടു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Clothes seized incident-Police filed a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.