ആസിഫ്
Posted On
date_range Updated On
date_range വധശ്രമം: യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: ഏഴു വർഷം മുമ്പ് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. 2016ൽ കൂടരഞ്ഞി ദേവാലയ തിരുനാൾ ദിനത്തിൽ നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയായ സുലൈമാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഓമശ്ശേരി പുത്തൂർ കിഴക്കേ പുനത്തിൽ ആസിഫിനെ (35) തിരുവമ്പാടി പൊലീസ് പിടികൂടിയത്. പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ സ്വദേശിയായ സിറാജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.