മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ ആക്രമണം

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മുത്തപ്പൻപുഴ മറിപ്പുഴയിൽ ഫാം ഹൗസുകൾക്കുനേരെ ആക്രമണം.

കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണം നടന്നത്. ഡോ. സാജ​െൻറ ഉടമസ്ഥതയിലുള്ള ഫാം ഹൗസ്, മെസ് ഹൗസ് എന്നിവ തകർക്കാനാണ് ശ്രമം നടന്നത്. അഞ്ചു മുയലുകൾ, പലവ്യഞ്ജന സാധനങ്ങൾ എന്നിവ മോഷ്​ടിച്ചിട്ടുണ്ട്.

ഇൗ സമയത്ത്​ ഫാം ഹൗസിൽ ആളുണ്ടായിരുന്നില്ല. തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി. അക്രമത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമല്ല. സാമൂഹികവിരുദ്ധരോ മാവോവാദികളോ ആകാമെന്ന് നാട്ടുകാർ പറയുന്നു.

മാവോവാദി സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണിത്​. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടോമി കൊന്നക്കൻ, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.