വെള്ളിത്തിരകളിൽ ഇന്ന് വെളിച്ചം വീഴും കോഴിക്കോ​ട്ടെ തി​യറ്ററുകളൊരുങ്ങി

കോ​ഴി​ക്കോ​ട്​: പ​ത്തു മാ​സ​ത്തെ അ​ട​ച്ചി​ട​ലി​നൊ​ടു​വി​ൽ ഇ​ന്ന്​ ന​ഗ​ര​ത്തി​ലെ സി​നി​മാ​ശാ​ല​ക​ളി​ൽ വെ​ള്ളി​വെ​ളി​ച്ചം വീ​ഴും.

ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ പ​ത്തു​ മാ​സ​വും മൂ​ന്നു​ ദി​വ​സ​വും അ​ട​ഞ്ഞു​കി​ട​ന്ന കൊ​ട്ട​ക​ക​ൾ തു​റ​ക്കു​ന്ന​ത്​ സി​നി​മാ​പ്രേ​മി​ക​ൾ​ക്കും ഇൗ ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കും​ സ​ന്തോ​ഷം​പ​ക​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്​ ഇ​ത്ര​യും ദി​വ​സം സി​നി​മാ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​ത്.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ്​ തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി സെ​ക്ക​ൻ​ഡ്​​ ഷോ​ക​ൾ ഉ​ണ്ടാ​വി​ല്ല.

രാ​വി​ലെ ഒ​മ്പ​തി​നും രാ​ത്രി ഒ​മ്പ​തി​നു​മി​ട​യി​ലാ​ണ്​ പ്ര​ദ​ർ​ശ​നം. ന​ഗ​ര​ത്തി​ലെ അ​പ്​​സ​ര, രാ​ധ, ക്രൗ​ൺ, ഗം​ഗ, ആ​ർ.​പി മാ​ളി​ലെ ആ​ശി​ർ​വാ​ദ് സി​നി​പ്ല​ക്​​സ്​ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ വി​ജ​യ് നാ​യ​ക​നാ​യ​ 'മാ​സ്​​റ്റ​ർ' ആ​ണ്​ ബു​ധ​നാ​ഴ്​​ച​ മു​ത​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ജ​നു​വ​രി 22 ന്​ ​ജ​യ​സൂ​ര്യ ന​യ​ക​നാ​യ 'വെ​ള്ളം' തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കൈ​ര​ളി, ശ്രീ ​തി​യ​റ്റ​റു​ക​ൾ മ​രാ​മ​ത്ത്​ പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച​തി​നാ​ൽ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​വി​ല്ല.

കോ​റ​ണേ​ഷ​ൻ തി​യ​റ്റ​ർ മ​ൾ​ട്ടി​പ്ല​ക്​​സ്​ കം ​ഷോ​പി​ങ്​​മാ​ളാ​ക്കി മാ​റ്റു​ന്ന​തി​‍െൻറ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യേ പ​ദ്ധ​തി പൂ​ർ​ത്തി​യാ​വൂ.

Tags:    
News Summary - thetres in kozhikode ready for reopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.