മാ​ധ്യ​മം എ​ജു ക​ഫേ​യി​ലെ എ​ക്സി​ബി​ഷ​ൻ ഹാ​ളി​ലെ തി​ര​ക്ക് -പി. സന്ദീപ്

അമ്പോ... സ്റ്റാളിൽ വമ്പൻ തിരക്ക്...

കോ​ഴി​ക്കോ​ട്: ചോ​ദ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ മ​ന​സ്സു​ക​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ളാ​യി മാ​റി എ​ജു​ക​​ഫെ​യി​ൽ സ്റ്റാ​ളു​ക​ൾ. ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നേ ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​ങ്ങ​​ളൊ​രു​ങ്ങു എ​ന്ന തി​രി​ച്ച​റി​വി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തെ​ക്കു​റി​ച്ചും സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യാ​ൻ ആ​ശ​ങ്ക​യോ​ടെ ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ തൃ​പ്തി പ​ക​രു​ക​യാ​ണ് മാ​ധ്യ​മം എ​ജു​ക​​ഫെ​യി​ലെ അ​റു​പ​തോ​ളം സ്റ്റാ​ളു​ക​ൾ. സം​ശ​യ​ങ്ങ​ൾ മാ​റി തെ​ളി​ഞ്ഞ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്റ്റാ​ളു​ക​ളി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​ത്. ഓ​രോ സ്റ്റാ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന അ​റി​വു​ക​ൾ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി മാ​റു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.

പു​തി​യ കാ​ല​ത്തെ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം ഉ​യ​ർ​ന്നു​പൊ​ങ്ങാ​ൻ ഡേ​റ്റാ സ​യ​ൻ​സ് മു​ത​ൽ ഫാ​ഷ​ൻ ഡി​സൈ​നി​ങ് വ​രെ സ്റ്റാ​ളു​ക​ൾ എ​ജു​ക​ഫെ​യി​ലു​ണ്ട്. ലോ​ക​മെ​മ്പാ​ടും വ​ലി​യ ശ​മ്പ​ള​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ള്ള സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഡേ​റ്റാ സ​യ​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് തു​ട​ങ്ങി​യ ആ​ധു​നി​ക കോ​ഴ്സു​ക​ളു​ടെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള എ​ഫ്.​ഡി.​ഡി.​ഐ​യു​ടെ ഫാ​ഷ​ൻ-​ഫു​ട്‌​വെ​യ​ർ ഡി​സൈ​നി​ങ് കോ​ഴ്സു​ക​ളു​ടെ സ്റ്റാ​ളു​ക​ളി​ലു​മാ​ണ് ഏ​റെ​തി​ര​ക്ക്. അ​​ഗ്രി​ക​ൾ​ച​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ​യും ആ​ത്മീ​യ പ​ഠ​ന​കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന സ്റ്റാ​ളു​ക​ളു​ണ്ട്. വി​വി​ധ പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ട​ത്ത​ട്ടു​കാ​രി​ല്ലാ​തെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടെ​ത്തി എ​ജു​ക​ഫെ​യെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. പ​ഠ​ന​ത്തി​നൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള മേ​ള​യി​ൽ ‘ബി​ക്ക​മി​ങ്’ ടീ​മി​ന്റെ കൗ​ൺ​സ​ലി​ങ് സെ​ഷ​നു​ക​ളും സ്റ്റാ​ളു​മു​ണ്ട്.

ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നാ​​യി ഏ​​ത് കോ​​ഴ്സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം എ​​ന്ന ക​​ൺ​​ഫ്യൂ​​ഷ​​നി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ‘സി​​ജി’​​യു​​ടെ പ്ര​​ത്യേ​​ക കൗ​​ൺ​​സ​​ലി​​ങ് സെ​​ഷ​​നും കു​​ട്ടി​​ക​​ളു​​ടെ യ​​ഥാ​​ർ​​ഥ അ​​ഭി​​രു​​ചി പ​​രി​​ശോ​​ധി​​ച്ച​​റി​​യാ​​നു​​ള്ള ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റും എ​​ജു​​ക​​ഫെ​​യി​​ലു​​ണ്ട്. 100 ശ​ത​മാ​നം ജോ​ലി സാ​ധ്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന വ്യ​ത്യ​സ്ത​മാ​യ കോ​ഴ്സു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് (സി​യാ​ൽ) കീ​ഴി​ലു​ള്ള സി.​ഐ.​എ.​എ​സ്.​എ​ൽ അ​ക്കാ​ദ​മി​യു​ടെ ഏ​വി​യേ​ഷ​ൻ കോ​ഴ്സു​ക​ളും, വാ​ട്ട​ർ​മാ​ക് ഇ​ൻ​ഡ​സ്ട്രീ​സി​ന് കീ​ഴി​ലു​ള്ള ഐ.​ഡ​ബ്ല്യൂ.​ഇ.​ആ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ‘വാ​ട്ട​ർ ട്രീ​റ്റ്മെ​ന്റ്’ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള സ്റ്റാ​ളു​ക​ളി​ലും തി​ര​ക്കേ​റെ.

സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ നി​ർ​വ​ഹി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​തി​നൂ​ത​ന​വും സാ​​​ങ്കേ​തി​ക​വു​മാ​യ പ​ഠ​ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മ​ന​സ്സി​ലാ​ക്കാ​ന മാ​ധ്യ​മം ഒ​രു​ക്കി​യ എ​ജു​ക​ഫേ വൈ​വി​ധ്യം​കൊ​ണ്ട് വേ​റി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് മേ​യ​ർ സ​ദാ​ശി​വ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - there's a huge crowd at the stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.