ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

പ​ന്തീ​രാ​ങ്കാ​വ്: ആ​ളി​ല്ലാ​ത്ത വീ​ടി​ന്റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. മ​ണ​ക്ക​ട​വ് കു​ന്നം​കു​ള​ങ്ങ​ര - പു​ത്തൂ​ർ​മ​ഠം റോ​ഡി​ൽ ച​ന്ദ​നാ​ട്ട് പൊ​റ്റ​മ്മ​ൽ മ​ണി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര പ​വ​നോ​ളം സ്വ​ർ​ണ​വും ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

നാ​ല് പ​ഴ്സു​ക​ളി​ലാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തേ അ​ല​മാ​ര​യി​ൽ വേ​റെ സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മ​ണി ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​ത്. റോ​ഡി​നോ​ടു​ചേ​ർ​ന്നാ​ണ് വീ​ട്. ഭാ​ര്യ ബ​ന്ധു​വീ​ട്ടി​ലും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് ജീ​വ​ന​ക്കാ​ര​നാ​യ മ​ക​ൻ ജോ​ലി​സ്ഥ​ല​ത്തു​മാ​യി​രു​ന്നു.

പ​ന്തീ​രാ​ങ്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ധ​ന​ഞ്ജ​യ ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​ന്ന് പ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലെ പ്ര​തി​യെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Tags:    
News Summary - theft in an unoccupied house; Gold and money were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.