മോഷണക്കേസ് പ്രതി അറസ്​റ്റിൽ

വെള്ളിമാട്കുന്ന്: നിരവധി മോഷണക്കേസുകളിലെ പ്രതി ചേവായൂർ പൊലീസ്​ പിടിയിലായി. മേപ്പാടി ഒറ്റത്തെങ്ങിൽ ബാബു ജോസഫിനെയാണ്​ (46) ചേവായൂർ എസ്.ഐ എം.കെ. അനിൽകുമാർ അറസ്​റ്റ്​ ചെയ്​തത്.

ചേവായൂർ, ചെലവൂർ, കുന്ദമംഗലം എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന്​ ജനാലവഴി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്​ടിക്കുകയാണ് ഇയാളുടെ രീതി. കൽപറ്റയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

ഡി.സി.പി സുജിത് ദാസി‍െൻറ നിർദേശപ്രകാരം എ.സി.പി കെ. അഷ്റഫി‍െൻറ മേൽനോട്ടത്തിൽ ചേവായൂർ എസ്.ഐ അനിൽകുമാർ, കോൺസ്​റ്റബിൾമാരായ രാജീവൻ, സുമേഷ്, പ്രസീത്ത്, റിജേഷ്, പ്രമോദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ഷാഫി, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.