ഇ.വി. അബ്ബാസ്
പൂനൂർ: മൂന്നു പതിറ്റാണ്ട് കാലം അധ്യാപനരംഗത്ത് നിറഞ്ഞുനിന്ന പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകൻ പൂനൂർ ഏഴുവളപ്പിൽ ഇ.വി. അബ്ബാസ് മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കുന്നു. സ്കൂളിലെ പുതിയ ബ്ലോക്കിലുള്ള 15 ക്ലാസ് മുറികളിലേക്കും അസംബ്ലിയിലേക്കും ആവശ്യമായ ഒരു ലക്ഷം രൂപയുടെ സൗണ്ട് സിസ്റ്റവും വൈറ്റ് ബോർഡുകളും സമ്മാനിച്ചാണ് സ്കൂളിന്റെ പടിയിറങ്ങുന്നത്. ഈ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ഇതേ സ്കൂളിൽതന്നെ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്യുന്ന അപൂർവത കൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
അറബി ഭാഷയിൽ സ്വന്തം രചനകൾകൊണ്ട് വിദ്യാർഥികളെ പരിശീലിപ്പിക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിൽ അദ്ദേഹത്തിന്റെ രചനയിലും പരിശീലനത്തിലും പ്രാവീണ്യം നേടിയ വിവിധ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
1992ലാണ് വയനാട് തേറ്റമല സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കുറ്റ്യാടി, കൊയിലാണ്ടി എന്നീ സർക്കാർ ഹയർസെക്കൻഡറിയിലും ജോലി ചെയ്തിട്ടുണ്ട്. 22 വർഷമായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. പൂനൂർ ജി.എം.യു.പി സ്കൂൾ അധ്യാപിക ശഹർബാനുമാണ് ഭാര്യ. മക്കൾ: സഫ അബ്ബാസ്, ഹുദ അബ്ബാസ് (അധ്യാപിക, എം.ജെ. അക്കാദമി), നഫ്ൽ ബിൻ അബ്ബാസ്, സനാ ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.