വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

വ​ട​ക​ര: അ​ഴി​യൂ​ർ ചു​ങ്ക​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. അ​ഴി​യൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​നു​രാ​ധ​യി​ൽ ഡോ. ​ജ​യ്ക്ക​ർ പ്ര​ഭു​വി​െ​ന്റ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രു​നി​ല വീ​ടി​ന്റെ മു​ക​ൾ​നി​ല​യി​ൽ ഡോ​ക്ട​റും ഭാ​ര്യ​യും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് മോ​ഷ​ണം.

വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത് ക​ട​ന്നു​ക​ള​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്ട​റും കു​ടും​ബ​വും ദീ​ർ​ഘ​കാ​ല​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ചോ​മ്പാ​ല പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ന​ക​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ചോ​മ്പാ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - The house was broken into and gold and money were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.