ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ ബോട്ട്ൽ ബൂത്തുകൾ നിറഞ്ഞത് നീക്കം ചെയ്യാനാളില്ല.ജനകീയശുചീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള അങ്ങാടി ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായാണ് സ്റ്റാൻഡിൽ വിവിധയിടങ്ങളിലായി മാലിന്യ ബോട്ടി ബൂത്തുകൾ സ്ഥാപിച്ചത്.
ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ, മറ്റ് പ്ലാസ്റ്റിക് മാലിന്യവും ഇതിൽ നിറഞ്ഞതോടെ പുറത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരിക്കയാണ്.ഇത് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ദുരിതമാവുകയാണ്. ഹരിതകർമ സേന പ്രവർത്തകരാണ് ഈ മാലിന്യം നീക്കം ചെയ്തിരുന്നത്. എന്നാൽ, നിലവിൽ കൃത്യമായി ചെയ്യുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. കടകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം പണം നൽകുന്നതുകൊണ്ട് കൃത്യമായി എടുക്കുന്നുണ്ട്.
ഹരിതകർമസേനയുടെ പ്രവൃത്തികൾ മോണിറ്ററിങ് ചെയ്തിരുന്നത് ഹെൽത്ത് ഇൻസ്പെക്ടറാണ്.പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ റിട്ടയർ ചെയ്തതിനാൽ മോണിറ്ററിങ്ങിന് ആളില്ലാത്ത അവസ്ഥയുമുണ്ട്. ചാർജുള്ള അസിസ്റ്റന്റ് സെക്രട്ടറിയാകട്ടെ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.