Posted On
date_range Updated On
date_range ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 19കാരൻ മരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് 19കാരൻ മരിച്ചു. മുക്കം സ്വദേശി മുഹമ്മദ് ജസീം ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു ജസീം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജസീമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വേങ്ങര പിപിടിഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ജസീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.