Posted On
date_range Updated On
date_range ബാലികക്കുനേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
താമരശ്ശേരി: പതിനൊന്നുകാരിയായ വിദ്യാർഥിനിക്കുനേരെ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചുങ്കം കയ്യേലിക്കുന്ന് കളത്തിങ്ങൽ വീട്ടിൽ മുജീബ് (42) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 2023ലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞമാസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി അധ്യാപികയെ ദുരനുഭവം അറിയിച്ചതോടെ സ്കൂൾ അധികൃതർ വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് ഇയാളെ താമരശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.