Posted On
date_range Updated On
date_range പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാൽഞരമ്പ് അറ്റു
താമരശ്ശേരി: പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാൽഞരമ്പ് അറ്റു. താമരശ്ശേരി ചുങ്കം മിനിബൈപാസ് റോഡിൽ എം.കെ. ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ നിഷക്കാണ് (38) കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ഫ്ലാറ്റിന്റെ മുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോൾ ഓടിയെത്തിയ പെരുച്ചാഴി കാലിൽ കടിക്കുകയായിരുന്നു.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ ഞരമ്പ് അറ്റുപോയതിനാൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.