Posted On
date_range Updated On
date_range യുവതിയെ നായ് കടിച്ചുകീറിയ സംഭവം: പൊലീസ് ആർ.ഡി.ഒ.ക്ക് റിപ്പോർട്ട് നൽകി
താമരശ്ശേരി: വളർത്തുനായ്ക്കളുടെ കടിയേറ്റ് അമ്പായത്തോട്ടിൽ ഫൗസിയയെന്ന (37) യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി പൊലീസ് ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വളർത്തുമൃഗത്തെ സ്വതന്ത്രമാക്കി വിടുന്നതിന് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകുളത്തുചാൽ ബംഗ്ലാവിൽ റോഷനെതിരെ സി.ആർ.പി.സി 133 പ്രകാരമുള്ള നടപടിക്ക് നിർദേശിച്ചാണ് താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.