Posted On
date_range Updated On
date_range കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
താമരശ്ശേരി: കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്‍റെ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നി ചാടിയത്. വനം വകുപ്പ് ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.
കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുള്ള തങ്കച്ചനാണ് വെടിവെച്ചത്. പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. ഇന്നു രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫിസിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.