Posted On
date_range Updated On
date_range കാട്ടുപന്നി സ്കൂട്ടറിനുമുന്നിൽ ചാടി; യാത്രക്കാരന് ഗുരുതര പരിക്ക്
താമരശ്ശേരി: കോളിക്കലില്‍ കാട്ടുപന്നി സ്കൂട്ടറിനു മുന്നിൽ ചാടി യാത്രക്കാരന് സാരമായി പരിക്കേറ്റു. കോളിക്കല്‍ വടക്കേപറമ്പില്‍ മുഹമ്മദലിക്കാണ് (61) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. പൂനൂരില്‍ കടയില്‍ ജോലിചെയ്യുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് വീട്ടിലേക്കുവരുമ്പോള് കാട്ടുപന്നി സ്കൂട്ടറിന് മുന്നിൽ ചാടുകയായിരുന്നു. കാലിലും തോളിനും പരിക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.