Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
താമരശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ കട്ടിപ്പാറ സ്വദേശിക്ക് പരിക്ക്. കട്ടിപ്പാറ പിലാക്കണ്ടി വേങ്ങയുള്ളകുന്നുമ്മൽ വി.പി. നീനിഷിനാണ് (46) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
സ്വന്തം വീടിന് 50 മീറ്റർ അകലെവെച്ചാണ് കാട്ടുപന്നി ആക്രമിച്ച് പരിക്കേൽപിച്ചത്. നീനിഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി. സെബാസ്റ്റ്യൻ, സലിം പുല്ലടി, ബെന്നി വളവനാനിക്കൽ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.