ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍ ദു​രേ​ഷ് (26), സ​ഹാ​യി ക​രീ​ഷ് (28) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഈ​ങ്ങാ​പ്പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നാം വ​ള​വി​ല്‍നി​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് ര​ണ്ടാം വ​ള​വി​നു താ​ഴെ പ​ള്ളി​യു​ടെ സ​മീ​പ​ത്തേ​ക്ക് താ​ഴ്ച​യി​ലേ​ക്കാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്നും വാ​ഴ​ക്കു​ല ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

Tags:    
News Summary - Two people were injured after the pickup van overturned in the pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.