representative image

ലഹരി ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

താ​മ​ര​ശ്ശേ​രി: നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി താ​മ​ര​ശ്ശേ​രി​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി ചു​ങ്കം ഇ​രു​മ്പി​ൻ ചീ​ട​ൻ​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ചാ​ലു​മ്പാ​ട്ടി​ൽ അ​ഷ്​​റ​ഫ് എ​ന്ന കി​ടു (42), ചു​ങ്കം ക​മ്മ​ട്ടി​യേ​രി​ക്കു​ന്ന് ഷാ​ജി (42) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്ത് വെ​ച്ച് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഹാ​ൻ​സ്, പാ​ൻ​പ​രാ​ഗ്, കൂ​ൾ എ​ന്നി​വ​യ​ട​ക്കം 1900 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ​ത്.

താ​മ​ര​ശ്ശേ​രി സി.​ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്.​ഐ​മാ​രാ​യ ശ്രീ​ജേ​ഷ്, സു​രേ​ഷ്, അ​ജി​ത്ത്, സീ​നി​യ​ർ സി.​പി.​ഒ സൂ​ര​ജ്, സി.​പി.​ഒ മാ​രാ​യ ജി​ലു സെ​ബാ​സ്​​റ്റ്യ​ൻ, ഷൈ​ജ​ൽ, ലേ​ഖ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two arrested with drug products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.