താ​മ​ര​ശ്ശേ​രി ചുരത്തിൽ സംരക്ഷണ ഭിത്തി തകർന്നു; അപകട ഭീഷണി

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ ഒ​മ്പ​താം വ​ള​വി​നു സ​മീ​പം സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍ന്ന് അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടും പു​ന​ര്‍നി​ർ​മാ​ണ​ത്തി​ന്​ ന​ട​പ​ടി​യി​ല്ല.

യാ​ത്ര​ക്കാ​രും സ​ഞ്ചാ​രി​ക​ളും വി​ശ്ര​മ​ത്തി​നും ചു​രം പ്ര​കൃ​തി കാ​ഴ്ച​ക​ൾ​ക്കു​മാ​യി വാ​ഹ​നം നി​ർ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ ഇ​ടി​ച്ചാ​ണ് ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍ന്ന​ത്. അ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബ​സ്​ ഈ ​സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ഭി​ത്തി പു​ന​ര്‍നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചു​രം സം​ര​ക്ഷ​ണ സ​മി​തി​യും മ​റ്റു സം​ഘ​ട​ന​ക​ളും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി​യി​രുെ​ന്ന​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം.

Tags:    
News Summary - Thamarasery pass side wall collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.