മുഹമ്മദ് നൗഫ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി വിദ്യാർഥി പിടിയിൽ
താമരശ്ശേരി: എം.ഡി.എം.എ മയക്കുമരുന്നുമായി വിദ്യാർഥി പിടിയിൽ. അടിവാരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട എറണാകുളം പെരുമ്പാവൂർ അലപ്പാറ കണ്ണന്തറ പട്ടരുമഠം മുഹമ്മദ് നൗഫ് (19) ആണ് പിടിയിലായത്. ഇയാളിൽനിന്ന് വിൽപനക്കായി കൈവശംവെച്ച നിരോധിത മയക്കുമരുന്നായ 6.67 ഗ്രാം എം.ഡി.എം.എയും സഞ്ചരിച്ച ബൈക്കും പിടികൂടിയതായി പൊലീസ് പറഞ്ഞു. പുതുപ്പാടി സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് പ്രതി. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.